ഹേയ് സ്വാമിനാഥ കരുണാകര ദീന ബന്ധോ
ശ്രീ പാർവതീശ മുഖ പങ്കജ പദ്മ ബന്ധോ,
ശ്രീസാധി ദേവ ഗണ പൂജിത പാദ പദ്മ,
വല്ലീശ നാഥ മമ ദേഹി കരാവലംഭം. 1
ദേവാദി ദേവ സുത, ദേവ ഗണാദി നാഥ ,
ദേവേന്ദ്ര വന്ധ്യ മൃദു പങ്കജ മഞ്ജു പാദ,
ദേവർഷി നാരദ മുനീന്ദ്ര സുഗീത കീർത്തെ,
വല്ലീശ നാഥ മമ ദേഹി കരാവലംഭം. 2
നിത്യാന്ന ദാന നിരതാഖില രോഗ ഹാരിൻ,
ഭാഗ്യ പ്രദാന പരിപൂരിത ഭക്ത കാമ,
ശ്രുത്യാഗമ പ്രണവ വാച്യ നിജ സ്വരൂപ,
വല്ലീശ നാഥ മമ ദേഹി കരാവലംഭം. 3
ക്രൗഞ്ച സുരേന്ദ്ര പരിഗന്ദന ശക്തി സൂല,
ചാപാ തി ശാസ്ത്ര പരിമന്ദിത ദിവ്യ പാനൈ,
ശ്രീ കുണ്ഡലീശ ധൃത തുണ്ഡ ശിഖീന്ദ്ര വാഹ,
വല്ലീശ നാഥ മമ ദേഹി കരാവലംഭം.. 4
ദേവാദി ദേവ രഥ മണ്ഡല മധ്യ മേധ്യ,
ദേവേന്ദ്ര പീത നഗരം ധ്രുത ചാപ ഹസ്ത,
സൂരം നിഹത്യ സുര കോടി ഭിരദ്യമാന,
വല്ലീശ നാഥ മമ ദേഹി കരാവലംഭം. 5
ഹീരാദി രത്ന വരയുക്ത കിരീട ഹാര,
കേയൂര കുണ്ഡല സത് കവചാഭിരാമ,
ഹേയ് വീര താരക ജയാ'മര ബൃന്ദ വന്ധ്യ,
വല്ലീശ നാഥ മമ ദേഹി കരാവലംഭം.. 6
പഞ്ചാക്ഷരാദി മനു മന്ത്രിത ഗംഗ തായൈ,
പഞ്ചാമൃതൈ പ്രൗഢിതേന്ദ്ര മുഖൈർ മുനീന്ദ്ര്യൈ,
പട്ടാഭിഷിക്ത മഘവത നയാസ നാഥ,
വല്ലീശ നാഥ മമ ദേഹി കരാവലംഭം. 7
ശ്രീ കാർത്തികേയ കരുണാമൃത പൂർണ്ണ ദൃഷ്ട്യാ,
കാമാദി രോഗ കലുഷി കൃത ദൃഷ്ട ചിത്തം,
ശിക്ത്വാ തു മമവ കലാനിധി കോടി കന്താ,
വല്ലീശ നാഥമമ ദേഹി കരാവലംഭം.. 8
ഫലശ്രുതി :
സുബ്രഹ്മണ്യാഷ്ടകം പുണ്യം യെഹ് പഠന്തി ദ്വിജൊതമ,
തേയ് സർവ്വെ മുക്തിമയന്തി സുബ്രഹ്മണ്യ പ്രസാദത,
സുബ്രഹ്മണ്യാഷ്ടകമിധം പ്രാതർ ഉദ യ പഠെത്,
കോടി ജന്മ കൃതം പാപം തത് ക്ഷണദ് തസ്യ നസ്യതി.
Keyman for Malayalam Typing
ശിവരാത്രി മഹിമ
വർഷാ വർഷം ശിവരാത്രി അന്ന് ശിവരാത്രി മഹിമ എന്ന ഈ ബ്ളോഗ് തീയതി മാറ്റി പോസ്റ്റ് ചെയ്യുക പതിവാണു. ഇന്നും അത് ആവർത്തിക്കട്ടെ! കൂടുതൽ വിവരങ്ങൾ അറിവുള്ളവർ ചേർക്കാൻ കമന്റ് വഴി അറിയിച്ചാൽ കൊള്ളാം. ഇത്തവണ 2019, March 4th നും, 2018 ൽ ഫെബ്രുവരി 14 നാണു മഹാശിവരാത്രി. 2017 ൽ ഫെബ്രുവരി 25 നായിരുന്നു. 2016 ൽ മാർച്ച് 7൹ ആയിരുന്നു മഹാശിവരാത്രി.
ശിവരാത്രി ആയ ഈ ദിവസം വ്രതമിരുന്ന് ഉറങ്ങാതെ രാത്രി നേരം പരമേശ്വരനെ ധ്യാനിച്ച് പൂജ ചെയ്യുന്നതു മൂലം ജീവിത സാഫല്യം അടയുന്ന ഭക്തന്മാർ നിരവധി. പുരാണങ്ങളിൽ ഇതെക്കുറിച്ചുള്ള ശ്ലോകങ്ങൽ എത്രയോ! അതുപോലുള്ള നാലഞ്ചു ശ്ലോകങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്.
"മാഘ കൃഷ്ണ ചതുർദ്ദശ്യാമുപവാസോ'തി ദുർലഭഃ
തത്രാപി ദുർലഭം മന്യേ രാത്രൗ ജഗരണം നൃണാം."
(കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി (ശിവരാത്രി) ദിവസം വ്രതമനുഷ്ടിക്കാൻ എല്ലവരാലും സാധിച്ചെന്നു വരില്ല. അന്ന് ഉറക്കമൊഴിഞ്ഞിരിക്കുന്നത് അതിലും നല്ലത്.)
"അതീവ ദുർലഭം തത്ര ശിവലിംഗസ്യ ദർശ്ശനം
സുദുർലഭതരം തത്ര പൂജനം പരമേശിതുഃ"
(അന്ന് ശിവലിംഗ ദർശ്ശനം വളരെ നല്ലത്. ശിവലിംഗ പൂജ ചെയ്യുന്നത് അതിലും ഉത്തമം.)
"ഭവകോടിശതോപാത്തപുണ്യരാശി വിപാകതഃ
ലഭ്യതേ വാ പുൻസ്തത്ര ബില്വപത്രാർപ്പണം വിഭോഃ"
(ആ പൂജയിൽ ശിവലിംഗത്തിനു കൂവളത്തിന്റെ ഇല അർപ്പണം ചെയ്താൽ പലകോടി ജന്മമെടുത്ത് പുണ്യം ചെയ്താൽ ഒരു ചിലർക്ക് മാത്രം കിട്ടുന്ന ഫലം പൂജ ചെയ്ത ആൾക്ക് കിട്ടും.)
"വർഷാണാമായുതം യേന സ്നാനം ഗംഗ സരിജ്ജലേ
സുകൃതം ബിൽ വാർച്ചനേനൈവ തത് ഫലം ലഭ്യതേ നരൈഃ"
(പതിനായിരം വർഷം ഗംഗ നദിയിൽ കുളിക്കുന്ന ഒരുവൻ നേടുന്ന പുണ്യം ശിവരാത്രി ശ്രീ പരമേശ്വരനെ ബിൽ വ ദളം കൊണ്ട് അർച്ചന ചെയ്താൽ കിട്ടും.)
"അന്നോപവാസഃ കേനാപി കൃതഃ ക്രതുശതായതേ
രാത്രൗ ജാഗരണം പുണ്യം വർഷകോടി തപോധികം"
(ശിവരാത്രി ഉറക്കമൊഴിയുന്നവർക്ക് നൂറ് യാഗങ്ങൾ ചെയ്ത ഫലം സിദ്ധിക്കും.)
"ഏകേന ബില്വ പത്രേണ ശിവലിംഗാർച്ചനൈ കൃതേ
ത്രൈലോക്യേ തസ്യ പുണ്യസ്യ കോ വാ സാദ്ധൃശ്യമൃച്ഛതി"
(ശിവരാത്രിയായ ദിവസം ഒരു കൂവള ദളത്താൽ ശിവലിംഗാർച്ചന ചെയ്താൽക്കിട്ടുന്ന ഫലത്തിനു തുല്യമായ ഫലം മൂന്നുലകിലും വേറെയൊന്നില്ല.)
"ഉപവാസൗ ജാഗരണം സന്നിധിഃ പരമേശിതുഃ
ഗോകർണ്ണം ശിവലോകസ്യ നൃണാം സോപാന പദ്ധതിഃ"
(ശിവരാത്രി ദിവസം ഉപവാസം, രാത്രി ഉണർന്നിരിക്കൽ, പരമേശ്വര സ്തുതി ചെയ്യൽ, ഗോകർണ്ണ സന്ദർശ്ശനം എന്നിവ ശിവലോക പ്രാപ്തിക്കുള്ള വഴികളാണു.)
ഇതു കൂടാതെ ശിവാനന്ദ ലഹരിയും, സൗന്ദര്യ ലഹരിയും പാരായണം ചെയ്യുന്നത് എറ്റവും ഉത്തമമാണ്. ഇവ രണ്ടും ഈ ബ്ലോഗിൽ ഇന്ന് വീണ്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഓം നമഃശിവായ!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)