നിത്യാനിത്യ വിവേക വിചാരം
ജാപ്യസമേത സമാധിവിധാനം
കൂർമ്മവധാനം മഹദവധാനം.”
ഭജഗോവിന്ദത്തിൽനിന്നുള്ളതാണ് മേൽ ഉദ്ദരിച്ചിട്ടുള്ള ശ്ലോകം. തുടക്കത്തിൽ കാണുന്ന പ്രാണായാമം, പ്രത്യാഹാരം എന്നീ രണ്ടു പദങ്ങളെക്കുറിച്ചുള്ളതാണ് ഈ പോസ്റ്റ്. അഷ്ടാംഗയോഗങ്ങളിൽപെട്ടവയാണ് ഇവ രണ്ടും.
യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധ്യാനം ധാരണ, സമാധി എന്നീ എട്ട് അംഗങ്ങൾ ചേർന്നതാണ് അഷ്ടാംഗ യോഗങ്ങൾ. നിത്യജീവിതത്തിൽ കടപിടിക്കേണ്ട സംഗതികൾ നമ്മുടെ മുൻ തലമുറ എത്ര നന്നായി (ജീവിത ദിനചര്യകൾ ) അറിയാമായിരുന്നു എന്നുള്ളത് നമുക്ക് മനസ്സിലാകുന്നത് ഇതുപോലുള്ള പുരാണ ശ്ലോകങ്ങളിൽ നിന്നാണ്.
പ്രാണായാമം: ഇന്ന് ലോകം മുഴുവൻ ആരോഗ്യം നിലനിർത്താൻ ശുപാർശ ചെയ്യുന്ന ഒരു യോഗാസനമാണ് പ്രാണായാമം. ഇതിൽ ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലെന്നു മാത്രമല്ല എല്ലാ നവീന ചികിത്സാ സമ്പ്രദായത്തിലും സ്വീകാര്യമായിട്ടുള്ളതും കൂടിയാണ്. ശുദ്ധവായു ധാരാളമായി കിട്ടുന്ന സ്ഥലത്ത് കിഴക്കോ വടക്കൊ നോക്കി ചമ്പ്രം പടഞ്ഞിരുന്നുകൊണ്ട് ഒരു നാസാദ്വാരത്തിലൂടെ വായു ഉൾക്കോണ്ട് 64 മാത്രനേരം ശ്വാസകോശങ്ങളിൽ നിർത്തിയിട്ട് 32 മാത്രകൊണ്ട് അതേ നസാദ്വാരത്തിൽക്കൂടി വായു പുറത്തു വിടുന്നു. ഇതു ഒരു തവണ പത്തു പ്രാവശ്യമെങ്കിലും ആവർത്തിക്കണം.
പ്രത്യാഹാരം: മനസ്സിനെ പ്രത്യാഹരിക്കുക. അതായത് ലൗകീക വിഷയങ്ങളിൽ നിന്ന് മനസ്സിനെ പിന്തിരിപ്പിക്കുക.