ഇതിനു മുൻപുള്ള ഒരു പോസ്റ്റിൽ ശനീശ്വരനെക്കുറിച്ച് വർണ്ണിച്ചിട്ടൂണ്ട്. ഒരോ ഗ്രഹങ്ങളും ഓരോ ഗുണത്തെ പ്രധാനം ചെയ്യുന്നു. അതിൽ ശനിയാണ് ദുഖ കാരണങ്ങളായ രോഗം, മരണം എന്നിവക്ക് ഹേതുവാകുന്നത് . അങ്ങിനെയാണെങ്കിൽ ശനിയെ എന്തിന് ആരാധിക്കണമെന്നും, അതിനു കാരണം സകല ദൈവാനുഗ്രഹങ്ങൾക്കും ശനീശ്വര-ദയാദാക്ഷിണ്ണ്യം ഉണ്ടായാലേ സാദ്ധ്യമാകൂ എന്നും അതിൽ പ്രതിപാതിച്ചിരുന്നു.
ജ്യോതിഷത്തിൽ ജാതക പ്രകാരം കണ്ടകശ്ശനി എന്നു പറയുന്നത് ഏഴര വർഷമാണ്. ഇത് രണ്ടര വർഷം വീതം 12, 1, 2 എന്നീ രാശികളിലൂടെ കടന്നുപോകുന്ന സമയമാണ്. ഈ കാലഘട്ടമാണ് കണ്ടകസ്സനി കാടു കയറ്റും എന്നൊക്കെ പലരും പറയുന്നത്.
ശനിഗ്രഹ ദൃഷ്ടിയാൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് രാമായണത്തിലും സൂചിപ്പിച്ചിട്ടുണ്ട്. രാവണന്റെ കഷ്ടകാലം ആരംഭിച്ചത് ശനിദൃഷ്ടിക്ക് പാത്രമായതുകൊണ്ടാണ്. ശനി ദൃഷ്ടിപെട്ടു എന്നറിഞ്ഞ രാവണൻ ശനിയെ കരാഗൃഹത്തിലടച്ചു. ഹനുമാന്റെ ലങ്കാദർശ്ശന സമയത്ത് നിലവിളികേട്ട് ശനിയെ മോചിപ്പിച്ചു. എങ്കിലും ശനി ദൃഷ്ടിയിൽ പെട്ടതിനാൽ ഹനുമാനും കഷ്ടകാലം ആരംഭിച്ചതായി ശനി അറിയിച്ചപ്പോൾ തന്റെ അതീവ ബലത്താൽ ആഞ്ജനേയൻ ശനിയുടെ തല ചതക്കാൻ വലിയ പാറപൊക്കിയെടുത്തപ്പോൾ ഭയവിഹ്വലനായ ശനി മാപ്പപേക്ഷിച്ച് ഹനുമാനെ അനുഗ്രഹിച്ചു. അപ്പോൾ കൊടുത്ത അനുഗ്രഹഫലമായി ശനി ഭഗവാന്റെ ശിക്ഷയിൽനിന്നും ആശ്വാസം ലഭിക്കാൻ ആഞ്ചനേയ സ്വാമിയെ ശരണമടഞ്ഞാൽ മതി . ശനിയാഴ്ച ദിവസം അതിന് എറ്റവും അനുയോജ്യമായ ദിവസമാണ്.
“പ്രപന്നാനുരാഗം പ്രഭാ കാഞ്ചനാഭം
ജഗത്ഗീത ശൌര്യം തുഷാരാദ്രി ധൈര്യം
തുണീകൃത്യഹേതിം രണോധ്യാദ്വിഭൂതിം
ഭജേ വായു പുത്രം പവിത്രത് പവിത്രം.”
“ഹനുമന്ത ഭുജംഗ പ്രയത് സ്തോത്ര”ത്തിൽ നിന്നുമുള്ളതാണീ പ്രാർഥന. ബാക്കി ഭാഗം ഈ ബ്ലോഗിൽ വേറൊരിടത്ത് നേരത്തേ പോസ്റ്റ് ചെയ്തിട്ടുണ്ട്.