പ്രഥമ ദൃഷ്ടിയിൽ ഒരു സാധാരണ അമ്പലം പോലെയിരിക്കുന്ന തൃശൂരിലെ താണിക്കുടം ഭഗവതി ക്ഷേത്രത്തിന് ഒരു പ്രത്യേകതയുണ്ട്. അതാണ് അവിടത്തെ ആറാട്ട്. ആറാട്ട് മറ്റുള്ള ക്ഷേത്രങ്ങളിലെന്നപോലെ ബിംബം ക്ഷേത്രക്കുളത്തിലോ അടുത്തുള്ള പുഴയിലോ മുക്കിയെടുത്തു കൊണ്ടല്ല. ക്ഷേത്രമേ വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോഴാണ് ആറാട്ട് നടത്തുന്നത്. അതുകൊണ്ട് തന്നെ ഒരു പ്രത്യേക ദിവസം മുൻ കൂട്ടി നിശ്ചയിക്കാറില്ല. എന്നാണോ ദേവി വിഗ്രഹം മുങ്ങുന്ന അളവിൽ വെള്ളം പൊങ്ങുന്നത് അന്ന് ആറട്ടായിരിക്കും.
താണിക്കുടം നദിതീരത്ത് സ്ഥിതി ചെയ്യുന്ന ഈ അമ്പലത്തിൽ വർഷകാലത്ത് നദി കരകവിഞ്ഞൊഴുകി ദേവി സന്നിദാനത്തിൽ എത്തുന്നു. ഒടുവിൽ ദേവി വിഗ്രഹം മുങ്ങുന്ന ദിവസം ആറാട്ടായി പ്രഖ്യാപിക്കുന്നു. ഗംഗാദേവിയുടെ സാന്നിദ്യമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. അന്ന് ഭക്ത ജനങ്ങൾ കഴുത്തോളം വെള്ളത്തിൽ നിന്നു കൊണ്ട് ദേവിയെ പ്രാർഥിച്ച് സായൂജ്യം അടയുന്നു.
Devotees throng the temple to take a dip in this water, an act they believe will bring them prosperity.