പാരമ്പര്യകലകളെ പ്രോത്സാഹിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് “നവരസം”. ഈ സംഘടനയുടെ നേതൃത്വത്തില്‍ 'നളചതുഷ്ടയം' എന്ന പരിപാടി ചിറക്കലില്‍ തുടക്കമായി. നാലുദിവസം നീളുന്നതാണ് പരിപാടി. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാസംരംഭമാണ് നവരസം.
വേദി: ചിറക്കല്‍ ശാരദ കല്യാണമണ്ഡപം.
ഉദ്ഘാടകൻ: സി.കെ.രവീന്ദ്ര വര്‍മരാജ
ആധ്യക്ഷൻ : എ.ഡി.മാധവന്‍
പ്രസംഗം: ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍, എസ്.ആര്‍.ഡി.പ്രസാദ്, സദനം ജ്യോതിഷ് ബാബു എന്നിവര്‍.
കൂടാതെ ഡോ.എ.എസ്.പ്രശാന്ത്കൃഷ്ണന്‍ സ്വാഗതവും രേണുക രവിവര്‍മ നന്ദിയും പറഞ്ഞു.
പത്താംതരം വിദ്യാര്‍ഥികള്‍ക്ക് കഥകളി സോദാഹരണ ക്ലാസും നളചരിതത്തെ ആസ്പദമാക്കി പാഠ്യഭാഗ രംഗാവിഷ്‌കരണവും നടത്തി. ഹംസം, ദമയന്തി, തോഴി എന്നീ വേഷങ്ങള്‍ രംഗത്തെത്തി. സദനം കൃഷ്ണദാസ് ഹംസം, കോട്ടക്കല്‍ രാജുമോഹനന്‍ ദമയന്തി, ആസ്തികാലയം സുനില്‍ തോഴി എന്നീ വേഷങ്ങളണിഞ്ഞു. രാജാസ് ഹൈസ്‌കൂള്‍, അഴീക്കോട് ഹൈസ്‌കൂള്‍, കടന്നപ്പള്ളി ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ