തിരുവനന്തപുരം ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തിരുവാര്‍പ്പ്, ഉമയനല്ലൂര്‍ ക്ഷേത്രങ്ങളിലെ ആനയോട്ടം, ആനവാല്‍പിടുത്തം തുടങ്ങിയ ചടങ്ങുകള്‍ ദേവസ്വംബോര്‍ഡ് നിര്‍ത്തലാക്കാൻ തീരുമാനം. ആനപ്പുറത്ത് വിഗ്രഹംവച്ച് മണിക്കൂറുകളോളം ആനയെ വഴിയില്‍നിര്‍ത്തിയുള്ള എഴുന്നള്ളത്ത് നിര്‍ത്തലാക്കി പകരം എഴുന്നള്ളിപ്പ് നടത്തുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം കമ്മീഷണറോട് ദേവസ്വംബോര്‍ഡ് യോഗം നിര്‍ദേശിച്ചു. ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ ഉത്സവത്തിനുള്ള എഴുന്നള്ളിപ്പിന് ബോര്‍ഡ് നേരത്തേ നിശ്ചയിച്ച് പതിവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആനകളെ മാത്രം നല്‍കിയാല്‍ മതിയെന്ന് തീരുമാനിച്ചു. ബോര്‍ഡ് അംഗീകരിച്ച എണ്ണത്തെക്കാള്‍ കൂടുതല്‍ ആനകളെ ഉത്സവത്തിന് ഉപയോഗിക്കുന്നത് നിരോധിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇത് കര്‍ശനമായി നടപ്പാക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ