എന്താണ് പ്രവാസി ക്ഷേമനിധി ?
കേരള സര്‍ക്കാറിന്റെ പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സാണ് പ്രവാസി ക്ഷേമനിധി പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മറുനാട്ടില്‍ പോയി കഷ്ടപ്പെട്ടെത്തുന്ന മലയാളികള്‍ക്ക് ശിഷ്ടകാലം നാട്ടില്‍ സുഖമായി കഴിയാന്‍ അവസരമൊരുക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. ഇതോടൊപ്പം സ്വയം തൊഴില്‍ വായ്പകള്‍, വിധവാസഹായധനം, പെന്‍ഷന്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങളും ലഭിക്കും. അംഗത്വം ലഭിക്കാന്‍ അപേക്ഷാഫോറത്തിനൊപ്പം മറുനാട്ടിലാണ് താമസിക്കുന്നത് എന്ന രേഖയും തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും ഹാജരാക്കിയാല്‍ മതിയാകും. 200 രൂപയാണ് അപേക്ഷാ ഫീസ്. പിന്നീട് ഓരോ മാസവും 100 രൂപ അംശദായം അടയ്ക്കണം. അംശദായം ഗഡുക്കളായോ വാര്‍ഷിക സംഖ്യയായോ അടയ്ക്കാം പദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെങ്കില്‍ അഞ്ചുവര്‍ഷം അംശദായം അടയ്ക്കണം. 35 വയസ്സാണ് പ്രായപരിധി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ