Keyman for Malayalam Typing

ശിവസ്തുതി - കൃഷ്ണഗാഥയില്‍ നിന്നും

കൃഷ്ണഗാഥ    രചയിതാവിന്റെ    അസാമാന്യ പാണ്ഡിത്യ പ്രകടനത്തിനു   ഒരുദാഹരണമാണ്  താഴെ    കൊടുത്തിട്ടുള്ള  ശിവസ്തുതിയിലെ ചില വരികള്‍‌. 

കമലാകര പരിലാളിത കഴല്‍ തന്നിണ കനിവോട-

മരാവലി വിരവോടഥ തൊടുതീടിന സമയെ.  1

വിവിധാഗമ വചസാ മപി പൊരുളാകിന ഭഗവന്‍

വിധുശേഖര-നുപഗമ്യച മധുസൂധന സവിധെ.      2

ദ്വിജശാപജ വിപദാണ്ടൊരു നിജവംശവു - മഖിലം

വ്രജിനാര്‍ണ്ണവ-സലിലേ പരമ -അവപാത്യ ച സഹസാ.  3

അവശേഷിത-മവനീഭര-മഖിലം പര-മഴകോ-

ടവനോദിത-മലിവോടെഴുമവനോടയ-മവദല്‍.  4

ദലിതാഞ്ജന-നിറവും വരവലശാസന മണിയും

കലിതാദര്‍  മടികുമ്പിടുമരുവും നിറകലിതം.  5

ഖലശാസന-നലമാണ്ടെഴു മണിമെയ്തവ തൊഴുതേന്‍‌

മലര്‍-മാമിനി-മണിവാര്‍വ്വതു പരികീടിന-പരനേ.  6

ഫണിനായകനണിവായൊരു തിരുമെയ്-തവ പുകഴ്വാന്‍‌

പണിയായ്കിലുമണയായ്‌വരിക-നിശം മമ വചസാം.  7

ഇരുള്‍ വന്മുകില്‍ തരമാന്തക കചകാനന നിചയം

പരിചോടയി ഹൃദയേ മമ കുടി കൊള്ളുക കുടിലം.  8

നിരകൊണ്ടൊരു വരിവണ്ടൊടു നിറ കൊണ്ടൊരു കുരുളി-

ന്നിരുള്‍‌-കൊണ്ടലില്‍‌ നിനവുണ്ടിനി-യുരുതെണ്ടലു-മിയല്‍‌വാന്‍.  9

വിധുപോതക-മടി കുമ്പിടു-മഴകീടിന നിടിലം

മധുകൈടവ-മദ-നാശന മഹി തന്തവ തൊഴുതേന്‍.  10 

മധുമല്ലിക മലര്‍-വെല്ലിന വളര്‍-വില്ലൊടു-നിതരാ-

മുരതല്ലിന വര ചില്ലികള്‍   വരമേകുക മമതേ.  11

കടല്‍ മാനിനി മുഖപങ്കജ മധുപായിത മയിതേ

നയനാംബുജ-മിത ഞാനയി നരകാന്തക തൊഴുതേന്‍.  12 

തുടരും...

Technorati Tags:

അഭിപ്രായങ്ങളൊന്നുമില്ല: