കപിമണിന്യായമാണ് “ന്യായങ്ങള്‍“ എന്ന കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ചത്. വളരെ പ്രചാരമുള്ള രണ്ടു വരികളാണ് താഴെ കൊടുത്തിരിക്കുന്നത്.
“കുണ്ടുകിണറ്റില്‍ തവളക്കുഞ്ഞിനു
കുന്നിനുമീതെ പറക്കാന്‍ മോഹം.”
ഇക്കഴിഞ്ഞ ഇലക്ഷന്‍ റിസള്‍ട് വരുമ്പോളറിയാം, എത്ര തവളകാലാണ് കുന്നിനു മുകളില്‍ പറക്കാന്‍ പോകുന്നതെന്ന്. ഇവരുടെ വാഗ്ദാനങ്ങള്‍ എന്തൊക്കെയായിരുന്നു? ഏതൊക്കെ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ പോകുന്നു ? എന്നൊക്കെ അറിയണമെങ്കില്‍ നാലഞ്ചു വര്‍ഷം വേണം. അടിസ്ഥാനരഹിതമായി അതുമിതും പറഞ്ഞ് വോട്ട് നേടി ജയിച്ച നമ്മുടെ കക്ഷികള്‍ അവരുടെ വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് തവളകളെപ്പോലെ അങ്ങുമിങ്ങും ചാടി രക്ഷപ്പെടുന്നതും ഒരു തരം ന്യായത്തിലൂടേയാണ്. അതാണ് ‘മണ്ടൂകപ്ലൂത ന്യായം!’ ഇത് രാഷ്ട്രീയക്കാര്‍ക്ക് പറ്റിയ ന്യായം തന്നെ എന്നതില്‍ സംശയമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ